Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 35ലധികം പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 35ലധികം പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. കര്‍ണലയ്ക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിയുകായിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് കരുതുന്നത് 

Exit mobile version