അമിത വേഗതയെ തുടര്‍ന്ന് രാജ്യത്തെമ്പാടുനിന്നും പിഴയായി 110 കോടി രൂപ ഈടാക്കിയതായി രേഖകള്‍. പിഴയിനത്തില്‍ 729 കോടിരൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 50 കോടി രൂപയാണ് പിഴയീടാക്കിയത്.
ഡല്‍ഹിയും ഹരിയാനയുമാണ് തൊട്ടുപിന്നില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത് അമിതവേഗതയാണെന്നാണ് കണ്ടെത്തല്‍. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 2021ലെ റോഡപകടങ്ങളില്‍ 1.54 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 1.1 ലക്ഷവും അമിത വേഗതമൂലമാണെന്നും മന്ത്രി അറിയിച്ചു.
English Summary: over speeding; 110 crores fined
You may also like this video