Site icon Janayugom Online

പെരിയയില്‍ മേല്‍പ്പാലം തകര്‍ന്ന് അപകടം; കരാര്‍ കമ്പനിക്കെതിരെ കേസ്

പെരിയയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് അപകടമുണ്ടായ സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായ മേഘ കണ്‍സ്ട്രക്ഷനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടായ സംഭവം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിര്‍മ്മാണത്തില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കും. ദേശീയപാത അതോറിറ്റി സംഘം സ്ഥലത്തെത്തുമെന്ന് അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കരാര്‍ കമ്പനിക്കെതിരെ മനുഷ്യ ജീവന് അപകടം വരുന്ന രീതിയില്‍ നിര്‍മ്മാണം നടത്തിയതിന് അടക്കമാണ് കേസ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലം തകര്‍ന്നു വീണത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് നിസാര പരുക്കുകള്‍ പറ്റിയിരുന്നു. കോണ്‍ക്രീറ്റിങിനിടെ താങ്ങുകള്‍ തെന്നിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Eng­lish sum­ma­ry; Over­bridge col­lapse acci­dent in Periya; Case against con­tract company

You may also like this video;

Exit mobile version