Site icon Janayugom Online

നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണു; 14പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മ്മാണഘട്ടത്തിലായിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്കേറ്റു. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ വെള്ളിയാഴച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണും ആരോഗ്യനില തൃപ്തികരമാണെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ (ബിഎംസി) ദുരന്തനിവാരണ സെല്‍ പറഞ്ഞു.ബികെസി മെയിന്‍ റോഡിനെയും സാന്താക്രൂസ്- ചെമ്ബൂര്‍ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അഗ്‌നിശമനസേനയും പോലിസും പരിശോധന നടത്തിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ മഞ്ജുനാഥ് സിംഗെ പറഞ്ഞു. 

Eng­lish Sum­ma­ry : over­bridge col­lapsed in mum­bai and 14 injured

You may also like this video :

Exit mobile version