Site icon Janayugom Online

കൊല്‍ക്കത്തയിലെ മേല്‍പ്പാലം യുപിയുടെ വികസന പരസ്യത്തില്‍

കൊല്‍ക്കത്തയിലെ മേല്‍പ്പാലം ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വികസനമായി കാണിച്ച്‌​ പരസ്യം ചെയ്​ത ആദിത്യനാഥ് വെട്ടിലായി. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പരിഹാസം ഉയര്‍ന്നിട്ടുണ്ട്.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേയാണ് ദിനപത്രങ്ങളില്‍ ഒന്നാം പേജ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ വികസന പദ്ധതിയായി കാണിച്ചിട്ടുള്ള നീലയും വെള്ളയും പെയിന്റടിച്ച മേല്‍പ്പാലം കൊല്‍ക്കത്തയിലെ ‘മാ ​ഫ്ലൈഓവര്‍’ ആണെന്ന്​ തെളിവുസഹിതം സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. മേല്‍പ്പാലത്തിന്​ സമീപത്തെ കെട്ടിടങ്ങള്‍ കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലി​ന്റേതാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. 

യുപിയില്‍ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്​ ബിജെപി ഇതിനോടകം പ്രചാരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാല്‍ കോവിഡ്​ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കമുണ്ട്. 

Eng­lish Sum­ma­ry : over­bridge in kolkata appeared in uttarpradesh gov­ern­ment devel­op­ment advertisement

You may also like this video :

Exit mobile version