Site iconSite icon Janayugom Online

മദ്യശാലകളിൽ അമിതവില; പരിശോധിക്കാൻ നേരിട്ടെത്തി ജില്ലാ മജിസ്‌ട്രേറ്റ്

ഡെറാഡൂണിൽ നഗരത്തിലെ മദ്യശാലകളിൽ അമിത വില ഈടാക്കുന്നതും ക്രമക്കേടുകളുംനടക്കുന്നതായി തുടർച്ചയായി പരാതികൾ ലഭിച്ചതോടെ ജില്ലാ മജിസ്ട്രേറ്റ് തന്നെ നേരിട്ട് പരിശോധനയ്ക്കെത്തി. ജില്ലാ മജിസ്‌ട്രേറ്റ് സവിൻ ബൻസാൽ ജീവനക്കാരില്ലാതെ സ്വയം കാർ ഓടിച്ച് ഒരു കടയിലെത്തി സാധാരണ വാങ്ങുന്നയാളെപ്പോലെ ക്യൂ നിന്നു മദ്യം വാങ്ങി. 660 രൂപ നിശ്ചയിച്ചിരുന്ന മക്‌ഡൊവലിന്റെ ഒരു കുപ്പി വാങ്ങിയെങ്കിലും 680 രൂപയാണ് ഈടാക്കിയത്. 

സംഭവം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നഗരത്തിലെ മദ്യവിൽപ്പനക്കാർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം അടിയന്തര നടപടി സ്വീകരിച്ച് ജില്ലയിൽ വ്യാപക റെയ്ഡുകൾ ആരംഭിച്ചു. ഉപജില്ലാ മജിസ്‌ട്രേറ്റ് ഹരി ഗിരി, ചുന ഭട്ടയിൽ സ്ഥിതി ചെയ്യുന്ന മദ്യശാലയിൽ റെയ്ഡ് നടത്തി, അവിടെ അമിത റേറ്റിംഗും നിരവധി ക്രമക്കേടുകളും കണ്ടെത്തി. 200 രൂപ വിലയുള്ള ഒരു കുപ്പി ബിയർ 210 രൂപയ്ക്കാണ് ഉപഭോക്താവിന് വിറ്റത്. തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും കടയുടെ മാനേജർ രേഖാമൂലം സമ്മതിച്ചതായി അധികൃതർ അറിയിച്ചു . 

Exit mobile version