Site iconSite icon Janayugom Online

ഇസെഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി

എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇസെഡ് കാറ്റഗറി സുരക്ഷ നിരസിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലെ കിത്തൗറില്‍ ഒരു തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം ഡല്‍ഹിയ്ക്ക് മടങ്ങവേ ആക്രമണം ഉണ്ടായതിനെതുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി.

എന്നാല്‍ സുരക്ഷ നിരസിച്ച ഒവൈസി സംഭവത്തില്‍ തീവ്രവാദ വിരുദ്ധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഡല്‍ഹിയിലേയ്ക്കുള്ള മടക്ക യാത്രാ മധ്യേ ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ചയാണ് ഒവൈസിയുടെ കാര്‍ ആക്രമിക്കപ്പെട്ടത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എങ്കിലും കാറിന്റെ ടയറുകള്‍ പഞ്ചറായെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നുവെന്നും ഒവൈസി അറിയിച്ചു.

സംഭവത്തില്‍ രണ്ടുപേരെ ഉത്തര്‍ പ്രദേശ്‌ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഒവൈസി ആരോപിച്ചു. അതേസമയം ഒവൈസിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പിടിയിലായവരില്‍ ഒരാള്‍ പൊലീസിന് മൊഴിനല്‍കി.

eng­lish sum­ma­ry; Owaisi rejects Z cat­e­go­ry security

you may also like this video;

Exit mobile version