ആർജെഡി നേതാവ് തേജസ്വി യാദവിന് മറുപടിയുമായി ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. തേജസ്വി എക്സ്ട്രിമിസ്റ്റ് എന്ന് വിളിച്ചതിനുള്ള മറുപടിയായിട്ടാണ് അസറുദ്ദീന്‍ രംഗത്തു വന്നത്. ആർജെഡി നേതാവ് ഈ വാക്ക് പാകിസ്ഥാനില്‍ നിന്ന് കടമെടുത്തതാണെന്നും അതാണ് തനിക്കെതിരെ ഉപയോഗിച്ചതെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു. തന്നിക്കെതിരെ വിമർശനം ഉന്നയിച്ച തേജസ്വിക്ക് എക്സ്ട്രിമിസ്റ്റ് എന്ന് ഇംഗ്ലീഷിൽ എഴുതാൻ അറിയാമോയെന്നും പരിഹാസിക്കുകയും ചെയ്തു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു തേജസ്വിയുടെ മറുപടി. ഉവൈസി എക്ട്രിമിസ്റ്റാണെന്നും ഒരുമതഭ്രാന്തനായ തീവ്രവാദിയാണെന്നും തേജസ്വി പറഞ്ഞു

