Site icon Janayugom Online

കോണ്‍ഗ്രസ് വിട്ടു, കെപിഅനില്‍കുമാര്‍ സിപിഎമ്മിൽ

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. 43 വർഷത്തെ കോൺഗ്രസ്‌ പ്രവർത്തനം അവസാനിപ്പിക്കുയാണെന്ന്‌ വാർത്താസമ്മേളനത്തിൽ അനിൽ കുമാർ അറിയിച്ചു. ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ കടുത്ത നിലപാടെടുത്ത അനിൽകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. അച്ചടക്ക നടപടിയിൽ വിശദീകരണം നൽകിയിട്ടും സസ്‌പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിലാണ്‌ രാജി.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക്‌ രാജിക്കത്ത്‌ നൽകി. സിപിഐഎമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നും ഉപാധികളില്ലാതെയാണ്‌ സഹകരിക്കുകയെന്നും അനിൽകുമാർ പറഞ്ഞു. 

UPDATIN G.……
eng­lish summary;p anilku­mar quits from congres
you may also­like this video;

Exit mobile version