നാലരപതീറ്റാണ്ട് ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ പി അശോകന്റെ പതിനെട്ടാം ചരമവാര്‍ഷികം സനീഷ്‍കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി അശോകന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി അശോകന്‍ മെമ്മോറിയല്‍ മെറിട്ടോറിയസ് അവാര്‍ഡ് ചാലക്കുടിയിലെ സാമൂഹ്യ രാഷ്ട്രീയ തൊഴിലാളി സംഘടനാ മേഖലകളിലെ പ്രമുഖനും മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എ കെ ചന്ദ്രന് സമ്മാനിച്ചു. അനുസ്മരണ സമിതി ജനറല്‍ കണ്‍വീനര്‍ എന്‍ കുമാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ഷിബുവാലപ്പന്‍ വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി എസ് സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. ആന്റോ, കോര്‍ഡിനേറ്റര്‍ അഡ്വ. കെ ബി സുനില്‍കുമാര്‍, അഡ്വ. പി ഐ മാത്യൂ സുന്ദര്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പി അശോകന്‍ മെമ്മോറിയല്‍; അവാര്‍ഡ് എ കെ ചന്ദ്രന് സമ്മാനിച്ചു

