Site icon Janayugom Online

ആയിരങ്ങള്‍ പി കൃഷ്‌ണപിള്ളയുടെ വീരസ്‌മരണ പുതുക്കി

പി കൃഷ്ണപിള്ള അന്തിയുറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ സി പി ഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ , കൃഷി മന്ത്രി പി പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പുഷ്‌പാർച്ചന

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്‌ പി കൃഷ്‌ണപിള്ളയ്‌ക്ക്‌ ആയിരങ്ങളുടെ സ്‌മരണാഞ്‌ജലി. കൃഷ്‌ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും പാമ്പുകടിയേറ്റ്‌ മരിച്ച കണ്ണാര്‍കാട്‌ സ്‌മൃതി മണ്ഡപത്തിലും പ്രിയ സഖാവിന്റെ വീരസ്‌മരണ പുതുക്കാന്‍ തലമുറഭേദമന്യേ ജനങ്ങൾ ആവേശപൂര്‍വ്വമെത്തി. ഇരുകേന്ദ്രങ്ങളിലും നടന്ന പുഷ്‌പാര്‍ച്ചനയിലും അനുസ്‌മരണ സമ്മേളനങ്ങളിലും ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സമര സേനാനികളും പങ്കെടുത്തു.

സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ , കൃഷി മന്ത്രി പി പ്രസാദ് , ഫിഷറീസ് മന്ത്രി സജി ചെറിയാൻ , സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ‚മുൻ മന്ത്രിമാരായ പി തിലോത്തമൻ , ജി സുധാകരൻ  സിപിഐ നേതാക്കളായ എ ശിവരാജൻ , പി വി സത്യനേശൻ , ജി കൃഷ്ണപ്രസാദ്‌ , വി മോഹൻദാസ് , എൻ എസ് ശിവപ്രസാദ് , എ എം ആരിഫ് എം പി , പി പി ചിത്തരഞ്ജൻ എം എൽ എ , എച്ച് സലാം എം എൽ എ , സി ബി ചന്ദ്രബാബു , സി എസ് സുജാത , കെ പ്രസാദ് , ഇ കെ ജയൻ , എസ് പ്രകാശൻ , ആർ സുരേഷ് , ആർ അനിൽകുമാർ , വി സി മധു , ആർ സുഖലാൽ , ഡി ഹർഷകുമാർ , ജി വേണുഗോപാൽ , ബി നസീർ , ഡി പി മധു , എം സത്യപാലൻ , സൗമ്യാ രാജ് തുടങ്ങിയവർ ഇരു കേന്ദ്രങ്ങളിലും നടന്ന പുഷ്പ്പാർച്ചനക്ക് നേതൃത്വം നൽകി.

വലിയചുടുകാട്ടിലും കണ്ണാർകാടും  നടന്ന യോഗങ്ങളിൽ  സി പി ഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ , കൃഷി മന്ത്രി പി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു . വലിയചുടുകാട് നടന്ന യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി . സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു . കണ്ണാർകാട് നടന്ന യോഗത്തിൽ ദിനാചരണ കമ്മറ്റി പ്രസിഡന്റ് എസ് പ്രകാശൻ അധ്യക്ഷനായി . സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു .

You may also like this video:

Exit mobile version