Site iconSite icon Janayugom Online

പി പ്രസാദും കുടുംബവും ചേർത്തലയിലെ വസതിയിൽ നടത്തിയ കൂൺ കൃഷിയ്ക്ക് നൂറുമേനിയുടെ വിളവെടുപ്പ്

കൂൺ കൃഷി വ്യാപകമാക്കുവാൻ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും കുടുംബവും ചേർത്തലയിലെ വസതിയിൽ നടത്തിയ കൂൺ കൃഷിയ്ക്ക് നൂറുമേനിയുടെ വിളവെടുപ്പ്. മാതൃകാ പച്ചക്കറി കൃഷിയും ഓണത്തിന് പൂ കൃഷിയും ചെയ്ത് മികച്ച വിളവ് നേടി കർഷകർക്ക് മാതൃകയാകുന്ന കൃഷിവകുപ്പ് മന്ത്രിയുടെ മറ്റൊരു മാതൃകയാണ് വീട്ടിൽ നടത്തിയ കൂൺ കൃഷി.
വിവിധ തരം കൂൺ കൃഷിയ്ക്ക് മൂന്ന് മാസം കൊണ്ട് മികച്ച വിളവാണ് മന്ത്രിക്ക് ലഭിച്ചത്.കുടുംബസമേതമാണ് മന്ത്രി കൂൺ വിളവെടുപ്പ് നടത്തിയത്. മന്ത്രിയുടെ വീടിന് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഷെഡിൽ ശീതീകരണം നടത്തി ചിപ്പിക്കൂണിലെ നാല് ഇനങ്ങളും, പാൽക്കുണിലെ മൂന്ന് ഇനങ്ങളുമാണ് കൃഷി ചെയ്തത്. എല്ലാ ഇനത്തിൽ നിന്നും നൂറുമേനി വിളവ് സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി സ്വർണ്ണ നിറത്തിലെ കൂൺ, പിങ്ക് നിറത്തിലെ കൂണും മന്ത്രിയുടെ നേതൃത്വത്തിൽ വീട്ടിൽ കൃഷി ചെയ്തു. സ്വർണ്ണ നിറത്തിലുള്ള കൂൺ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് അതിനാൽ തന്നെ ഇതിന് ആവശ്യക്കാർ കൂടുതലാണ്. 

500 ഓളം ബഡുകൾ ചെയ്യാറുന്ന ഇടത്ത് 150 ഓളം ബഡുകളാണ് ചെയ്തത്. ഒരുബഡിൽ നിന്നും 800 ഗ്രാമോളം വിളവ് ലഭിച്ചു.
ആദ്യ വിളവെടുപ്പിൽ തന്നെ 10 കിലോയ്ക്ക് മുകളിൽ വിളവ് ലഭിച്ചു. മന്ത്രി പി പ്രസാദും ഭാര്യ ലൈനപ്രസാദ്, മകൻ ഭഗത്, മകൾ അരുണഅൽമിത്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, എം സി സിദ്ധാർത്ഥൻ, സി എ അരുൺകുമാർ, ലളിതാംബിക നടേശൻ, കൃഷിക്ക് നേതൃത്വം നൽകുന്ന ആദം ഷംസുദിൻ, രാഹുൽ ഗോവിന്ദ്, ശ്രീകാന്ത് എന്നിവരും വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.

Exit mobile version