വിജയിച്ച ശേഷം പാലക്കാട് ഉപേക്ഷിച്ചു പോയ പാര്‍ട്ടിക്കെതിരെ ജനവികാരം ശക്തമാണെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍.വയനാട് പോളിംങ് ശതമാനം കുറഞ്ഞത് ജനങ്ങളുടെ പ്രതിഷേധം ആണെന്നും സരിന്‍ പറഞ്ഞു. അതേ പ്രതിഷേധം പാലക്കാട് ഉണ്ടാകുമെന്നും യുഡിഎഫ് ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞു കൊടുക്കുന്നത് പാടുന്ന ആളാണ് രാഹുൽ എന്നും പാലക്കാടിന്റെ പ്രോക്സി എംഎൽഎ ആവാനാണ് മുൻ എംഎൽഎ രാഹുലിനെ സ്റ്റാമ്പ് സ്ഥാനാർത്ഥിയാക്കിയത് എന്നും സരിൻ പറഞ്ഞു.രണ്ടാം സ്ഥാനത്തിന്റെ കാര്യത്തിലാണ് മത്സരം നടക്കുന്നത്.2026 ൽ ഏതൊക്കെ സിറ്റിൽ ജയിക്കുമെന്ന് ചോദിച്ചാൽ കൈമലർത്തുന്ന കോൺഗ്രസ് നേതാക്കളാണ് ഇപ്പോഴുള്ളത്,
വഖഫ് വിഷയം പാലക്കാട് ബി ജെ പിക്ക് ഗുണം ചെയ്യില്ല എന്നുംബി ജെ പി ക്ക് ദ്രുവീകരണ രാഷ്ട്രീയം മാത്രമേ അറിയൂ എന്നും വികസനം പറയാൻ അവർക്കറിയില്ല എന്നും സരിൻ വ്യക്തമാക്കി.ഇരുപതാം തീയതി വോട്ടെടുപ്പ് അട്ടിമറിക്കാൻ പല ഗൂഡാലോചനയും കോൺഗ്രസ് നടത്തുന്നുണ്ട്,ഇ.പി യുടെ പുസ്തകം അട്ടിമറിച്ചത് പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയാണ്.ഓഫീസിൽ അക്ഷരാഭ്യാസമുള്ളവർ ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് നടന്നത് എന്നും അദ്ദേഹം പറഞ്ഞു.