Site iconSite icon Janayugom Online

റെക്കോഡ് നീളത്തിലേയ്ക്ക് ഒക്കലിലെ പടവലങ്ങ

ഏറ്റവും നീളം കൂടിയ പടവലങ്ങയ്ക്കുള്ള ലോക റെക്കാഡ് 2.65 മീറ്ററെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒക്കൽ പഞ്ചായത്ത് നാലാം വാർഡിലെ നടുപള്ളിത്തോടിൽ വിളഞ്ഞ പടവലങ്ങയുടെ നീളം റെക്കോഡ് മറികടക്കുന്നതായി. 2.73 മീറ്റർ. പടവലം ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. 

നടുപ്പിള്ളിത്തോട് കപ്രക്കാട് വീട്ടിൽ കെ എസ് സജീവൻ വീട്ടു വളപ്പിൽ കൃഷി ചെയ്ത പടവലങ്ങയാണ് താരമായിരിക്കുന്നത്. പടവലങ്ങയുടെ നീളം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവയിൽ ഉൾപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. 

വീട്ടുവളപ്പിൽ പടവലം, വെള്ളരി, മത്തൻ, തക്കാളി, വഴുതന മുതലായവ വീട്ടാവശ്യത്തിന് വേണ്ടി കൃഷി ചെയ്യുന്ന സജീവൻ ഇതിനെല്ലാം ജൈവ വളമാണ് ഉപയോഗിക്കുന്നത്. അങ്കമാലി ടെൽക്കിന്റെ ഡൽഹി ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സജീവന് മീൻ വളർത്തുന്നതിലും കമ്പമുണ്ട്. ഭാര്യ സീനിയർ ആർമി ഓഫീസറായി രാജസ്ഥാനിൽ ജോലി ചെയ്യുന്നു. വേൾഡ് റെക്കോർഡ് മറികടന്ന് വളരുന്ന പടവലങ്ങ കൃഷി പഞ്ചായത്ത് അംഗം ഷുഹൈബ ഷിഹാബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. 

Eng­lish Summary;Padavalanga in Okal to record length

You may also like this video

Exit mobile version