Site icon Janayugom Online

മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കും; മന്ത്രി ജി ആര്‍ അനില്‍

അടുത്ത വിളവെടുപ്പ് മുതല്‍ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍. പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലെ കാരപൊറ്റ പാടശേഖര സമിതിയുടെ കൃഷിയിടം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നതിന് വിപണിയില്‍ നേരിട്ട് ഇടപെടുകയെന്നതാണ് സര്‍ക്കാരിന്റെ നയം. നെല്ലിന്റെ സംഭരണ വില മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. നെല്ലുസംഭരണത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ മുഴുവന്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന കൊയ്ത്തുത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ പി പി സുമോദ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീധരന്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കെ ആര്‍ മുരളി, സുലോചന, ജയന്തി, ലതാ വിജയന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ലാലിമ്മ, മഞ്ജുഷ, പാടശേഖര സമിതി ഭാരവാഹികള്‍  എന്നിവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry: Pad­dy col­lec­tion from farmers

You may also like this video:

Exit mobile version