Site iconSite icon Janayugom Online

നെല്‍ക്കൃഷിയില്‍ വന്‍ ഇടിവ്: 46 ശതമാനം കുറഞ്ഞു

രാജ്യത്തെ നെല്‍ക്കൃഷിയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 1.96 മില്യണ്‍ ഹെക്ടറിലാണ് നെല്‍ക്കൃഷിയിറക്കിയിട്ടുള്ളത്. നടീലില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷം ആരംഭിക്കാന്‍ വൈകുന്നതിനാലാണ് കര്‍ഷകര്‍ നെല്‍ക്കൃഷിയില്‍ നിന്ന് പിന്‍തിരിഞ്ഞു നില്‍ക്കുന്നത്. വേനല്‍ക്കാലത്ത് നല്ല മഴ ലഭിച്ചു. എന്നാല്‍ ഞാറ് നട്ടതിനു ശേഷം മഴ ലഭിച്ചില്ലെങ്കില്‍ അത് നെല്ലിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ഓള്‍ ഇന്ത്യ റൈസ് എക്സോപോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറഞ്ഞു. കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ മാസത്തിലാണ് നെല്ല്, ചോളം, സോയാബീന്‍, കരിമ്പ്, കപ്പലണ്ടി തുടങ്ങിയ വിളകള്‍ നടുന്നത്. ജൂലൈ അവസാനം വരെ നടീല്‍ നീണ്ടു നില്‍ക്കാറുണ്ട്.

Eng­lish Summary:Paddy cul­ti­va­tion declines sharply: 46 per cent
You may also like this video

Exit mobile version