Site iconSite icon Janayugom Online

നെല്ലിന്റെ വില കർഷകർക്ക് നാളെ മുതൽ: മന്ത്രി ജി ആർ അനിൽ

കേരളത്തിലെ നെൽക്കർഷകരിൽ നിന്നും നടപ്പ് സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകാൻ 278.93 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടുകളിൽ തുക ലഭ്യമാകും.
നടപ്പ് സീസണിൽ 66,656 കർഷകരിൽ നിന്ന് 1.92 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 495.52 കോടി രൂപ കർഷകർക്ക് നൽ‍കേണ്ടതുണ്ട്.

ഇതിൽ 23,591 കർഷകർക്ക് 184.72 കോടി രൂപ നേരത്തെ നൽകിയിരുന്നു. ബാക്കിയുള്ള 42965 കർഷകർക്ക് 310.80 കോടി രൂപ കൊടുക്കാനുണ്ട്. ഇതിൽ 278.93 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് 400 കോടി രൂപയോളം നൽകാനുണ്ടായിരുന്നു എന്നും മന്ത്രി അറിയിച്ചു. 

ഈ സര്‍ക്കാര്‍ വന്നതിനുശേഷം, ഇതുവരെയുള്ള സീസണുകളില്‍ സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കൃത്യമായി കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തിട്ടുണ്ട്. ഇത്തവണത്തെ സീസണിലെ തുക പൂര്‍ണമായും നല്‍കാനുള്ള നടപടികളിലാണ് സര്‍ക്കാരെന്നും ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. 

Eng­lish Summary:Paddy price for farm­ers from tomor­row: Min­is­ter GR Anil
You may also like this video

Exit mobile version