Site iconSite icon Janayugom Online

ചാലുങ്കൽ പാടശേഖരത്തിൽ നെല്ല് സംഭരണം സപ്ലൈക്കോയുടെ നേതൃത്വത്തിൽ മില്ലുകൾ തുടങ്ങി

കരിനില മേഖലയിലെ പ്രധാനപാടശേഖരമായ കരുവാറ്റ കൃഷിഭവൻ പരിധിയിലെ ചാലുങ്കൽ പാടശേഖരത്തിൽ പുഞ്ചകൃഷിക്ക് വിളവെടുത്ത നെല്ലിന്റെ സംഭരണം സപ്ലൈക്കോയുടെ നേതൃത്വത്തിൽ മില്ലുകൾ തുടങ്ങി. അപ്പർകുട്ടനാട് മേഖലയിലെ പുഞ്ചകൃഷിയുടെ ആദ്യ വിളവെടുപ്പ് ചാലുങ്കൽ പാടശേഖരത്തിൽ ആയിരുന്നു. 

ഏറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കർഷകർ ഇവിടെ കൃഷി ഇറക്കുന്നത്. കര വെള്ളത്തിന്റെ ഭീഷണിയും ഓരു വെള്ളത്തിന്റെ കടന്നുകയറ്റം, ബലക്ഷയമായ പുറംബണ്ട് തുടങ്ങിയ പ്രശ്നങ്ങളെ അതിജീവിച്ചാണ് കർഷകർ കൃഷി ചെയ്തതെങ്കിലും നല്ല വിളവ് ലഭിച്ചതിൽ സന്തോഷമാണെന്ന് നെല്ലുൽപാദക സമതി പ്രസിഡന്റ് പി വി ജയപ്രസാദും സെക്രട്ടറി സണ്ണി ഈഴാങ്കേരിയും പറഞ്ഞു. 110 ദിവസം കൊണ്ട് വിളവെടുക്കുന്ന ഉമ ഇനത്തിൽപ്പെട്ട വിത്താണ് 68 ഹെക്ടറിൽ കൃഷി ചെയ്തത്.

Exit mobile version