Site icon Janayugom Online

മുസ്‍ലിം വിദ്വേഷത്തിനെതിരെ പത്മ ലക്ഷ്മിയും മെസ്യൂട്ട് ഓസിലും

padma

ഇന്ത്യയിലെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ പത്മ ലക്ഷ്മിയും ജർമ്മൻ ഫുട്ബാൾ താരം മെസ്യൂട്ട് ഓസിലും രംഗത്ത്. ‘ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കെതിരായ അക്രമങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു‘വെന്നാണ് പത്മ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചത്. ‘ഇന്ത്യയിലെ മുസ്‍ലിം സഹോദരങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു‘വെന്ന് ഓസിൽ ട്വീറ്റ് ചെയ്തു.

‘വ്യാപകമായ മുസ്‍ലിം വിരുദ്ധ ആഹ്വാനങ്ങള്‍ ഭയം വിതയ്ക്കുകയും മനസുകളെ വിഷലിപ്തമാക്കുകയും ചെയ്യുന്നു. ഈ പ്രചരണം അപകടകരവും നിന്ദ്യവുമാണ്. യഥാർത്ഥ ആത്മീയതയിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷത്തിനുള്ള ഇടമില്ല. എല്ലാ മതങ്ങളിലെയും ആളുകൾക്ക് പുരാതനവും വിശാലവുമായ ഭൂമിയിൽ സമാധാനപരമായി ഒരുമിച്ച് ജീവിക്കാൻ കഴിയണം’-പത്മ ലക്ഷ്മി ആവശ്യപ്പെട്ടു.
‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്’-ഓസിൽ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ മുസ്‍ലിങ്ങളോടുള്ള ഇത്തരം പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാനും അവബോധം സൃഷ്ടിക്കാനും തന്റെ ട്വിറ്റർ ഫോളോവേഴ്സിനോട് ഓസിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Pad­ma Lak­sh­mi and Mesut Ozil against Mus­lim hatred

You may like this video also

Exit mobile version