Site iconSite icon Janayugom Online

പത്മപ്രഭാ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്. 75000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റ് എന്‍ എസ് മാധവന്‍, കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ് ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.

കവിതയിലും സിനിമാ ഗാനങ്ങളിലും ഒരുപോലെ റഫീക്ക് അഹമ്മദ് സ്വകീയമായ ഒരു നവവസന്തം സൃഷ്ടിച്ചുവെന്നും കേരളീയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മലയാള കവിതയുടെ ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തിയ കവിയാണ് റഫീക്ക് അഹമ്മദ് എന്നും പുരസ്‌കാര സമിതി വിലയിരുത്തിയിരുന്നു.

Eng­lish Summary:Padma Prab­ha award to Rafiq Ahmed
You may also like this video

Exit mobile version