അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അത്യാധുനിക സാങ്കേതിക വിദ്യയുള്ള ‘മെറ്റാ സ്മാർട്ട് ഗ്ലാസ്’ ധരിച്ചെത്തിയ സന്ദർശകനെ സുരക്ഷാ വിഭാഗം പിടികൂടി. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം. ഇയാളെ ഫോർട്ട് പൊലീസിന് കൈമാറി ചോദ്യം ചെയ്തുവരികയാണ്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ ഈ കണ്ണടയിൽ ക്യാമറയും സ്പീക്കറും ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഈ ഗ്ലാസ് ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. സുരക്ഷാ പരിശോധനയ്ക്കിടെ കണ്ണടയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് സ്മാർട്ട് ഗ്ലാസാണെന്ന് തിരിച്ചറിഞ്ഞത്.
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി; ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍

