പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ജമ്മു കശ്മീരിന് തൊട്ടടുത്ത താവളങ്ങളില്‍ പാകിസ്ഥാന്‍ സൈനിക വിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പാകിസ്ഥാന്‍ വ്യോമസേനാ (പിഎഎഫ്) ഹെലികോപ്റ്ററുകള്‍ കറാച്ചിയിലെ സതേണ്‍ എയര്‍ കമാന്‍ഡില്‍ നിന്നും ലാഹോറിനും റാവല്‍പിണ്ടിക്കും സമീപമുള്ള സൈനിക താവളങ്ങളിലേക്ക് നീങ്ങുന്നതായാണ് സ്ക്രീന്‍ ഷോട്ട് കാണിക്കുന്നത്. പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രമായ നൂര്‍ ഖാന്‍ എയര്‍ ബേസ് ഇന്ത്യന്‍ അതിര്‍ത്തിയോടടുത്താണ് സ്ഥിതിചെയ്യുന്നത്. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയുള്ള പാകിസ്ഥാന്റെ നീക്കം സംശയാസ്പദമായാണ് ഇന്ത്യന്‍ അധികൃതര്‍ വീക്ഷിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണം; ജമ്മു കശ്മീരിനടുത്ത് പാകിസ്ഥാന്‍ സൈനിക വിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്

