Site iconSite icon Janayugom Online

പഹൽഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ സംസ്കാരം ഇന്ന്

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്. രാവിലെ ഏഴു മണി മുതൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തും. വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും നടക്കും.

അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരാതിക്കെതിരെ സൈബർ ആക്രമണം. എല്ലാ സഹായവും ചെയ്തു തന്ന കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും തനിക്ക് സഹോദരങ്ങളെ പോലെയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രൂക്ഷമായ സൈബർ ആക്രമണം. അതേസമയം സാഹചര്യത്തെ ധൈര്യമായി നേരിട്ട ആരതിയെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി.

Exit mobile version