ജലഛായ ചിത്രങ്ങളുടെ അമരക്കാരൻ ചിത്രകാരൻ മോപ്പസാങ് വാലത്ത് അന്തരിച്ചു. 68 വയസായിരുന്നു. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രശസ്ത ചരിത്രകാരനായ വി വി കെ വാലത്തിന്റെ മകനാണ് മോപ്പസാങ് വാലത്ത്.സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരന്‍ സോക്രട്ടീസ് കെ വാലത്ത്, ഐന്‍സ്റ്റീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്കാരം ബുധനാഴ്ച കോട്ടയത്ത്.
ജോലിയിൽ നിന്നു വിരമിച്ചതിന് ശേഷം പെയിന്റിങ്ങിലേക്ക് തിരിഞ്ഞപ്പോൾ ചെയ്തത് കൂടുതലും കഥകളി ചിത്രങ്ങളാണ്. കഥകളി കൂടാതെ തിരുവാതിര, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച അദ്ദേഹം കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്‍ത്തി. തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്.