Site iconSite icon Janayugom Online

പരസ്യചിത്രകാരൻ ശരത്​ചന്ദ്രൻ അന്തരിച്ചു

SarathChandranSarathChandran

റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി ചിത്രത്തിന്റെ പരസ്യചിത്രകാരനെന്ന നിലയിൽ പ്രശസ്തനായ ചിത്രകാരനും ഡിസൈനറുമായ പി ശരത്​ചന്ദ്രൻ (79) അന്തരിച്ചു. ‘ഗാന്ധി’ സിനിമയുടെ പോസ്റ്റർ ഒരുക്കിയ ശരത്​ചന്ദ്രൻ പരസ്യകലയിലും ഏ​റെ ശ്രദ്ധേയനായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിലെ ‘മുസ്കാൻ’ വീട്ടിൽ ​വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥയായിരുന്ന വിമലയാണ്​ ഭാര്യ. മകൻ ആദിത്യ. മരുമകൾ: പ്രിയ. മൃതദേഹം മാവൂർ റോഡ്​ ഇലക്ട്രിക്​ ശ്മശാനത്തിൽ സംസ്കരിച്ചു. 

തലശേരിയിൽ ജനിച്ച ശരത്​ചന്ദ്രൻ അവിടത്തെ കേരള സ്കൂൾ ഓഫ്​ ആർട്​സിൽ നിന്നാണ്​ ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്​. സി വി ബാലൻ നായരായിരുന്നു ആദ്യ ഗുരു. പിന്നീട്​ മുംബൈയിലെത്തി പഠനം തുടർന്നു. ഗോൾഡൻ ടുബാക്കോ കമ്പനിയുടെ സിഗററ്റിന്റെയും പുകയില ഉല്പന്നങ്ങളുടെയും കവറുകൾ രൂപകല്പന ചെയ്യുന്ന ജോലിയായിരുന്നു പിന്നീട്​. ഈ സമയത്താണ്​ റിച്ചാർഡ്​ ആറ്റൻ​ബറോയുടെ ‘ഗാന്ധി’ സിനിമയുടെ പോസ്റ്ററുകൾ വരച്ച്​ തയാറാക്കിയത്​. ഓർബിറ്റ്​ എന്ന പേരിൽ പ്രശസ്തമായ പരസ്യകമ്പനിയും നടത്തിയിരുന്നു. ഫിലിപ്പ്​ മോറിസ്​ കമ്പനി ഏർ​പ്പെടുത്തിയ വിന്റേജ്​ കാർ ഡിസൈനിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്​. 2014ൽ കേരള ലളിതകലാ അക്കാദമിയുടെ പ്ര​ത്യേക പുരസ്കാരം ലഭിച്ചു. മുംബൈയിൽ നിന്ന്​ കോഴിക്കോട്​ തിരിച്ചെത്തിയ ശേഷവും ചിത്രം വരയും പ്രദർശനങ്ങളും തുടർന്നു. കേരളത്തിൽ മാ​ത്രം പത്തിലേറെ പ്രദർശനങ്ങൾ നടത്തി. 

Eng­lish Sum­ma­ry: Painter Sarath Chan­dran pass­es away

You may like this video also

Exit mobile version