പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായറാഴ്ച വള്ളംകളിയോടെയാണ് ജലോത്സവം സമാപിക്കുക. 10 ചുണ്ടൻ വള്ളങ്ങളും ഉൾപ്പെടെ 40ൽ അധികം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കുട്ടികളുടെ ജലമേള, കാർഷിക സെമിനാർ, ജലഘോഷയാത്ര തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടക്കും.
വെള്ളിയാഴ്ച രാവിലെ 7ന് കെ കാർത്തികേയൻ പതാക ഉയർത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് മത്സരവള്ളംകളിയുടെ ഉദ്ഘാടന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാൽ എം പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. രമേശ് ചെന്നിത്തല എം എൽ എ സുവനീർ പ്രകാശനം ചെയ്യും. ജലോത്സവത്തിനായി സ്റ്റാർട്ടിങ്, ഫിനിഷിങ് പോയിന്റുകളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

