അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഉൾപ്പെടെ പാക് വ്യോമസേന നടത്തിയ ആക്രമണങ്ങൾക്ക് താലിബാൻ നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 15 പാക് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാൻ‑പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലാണ് സംഘർഷം രൂക്ഷമാകുന്നത്. ശനിയാഴ്ച രാത്രിയോടെ അതിർത്തിയിലെ പാകിസ്ഥാൻ പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം നടത്തി.
തുടർച്ചയായി വ്യോമാതിർത്തി ലംഘിച്ചും വെടിനിർത്തൽ കരാർ ലംഘിച്ചും പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് തങ്ങൾ തിരിച്ചടിച്ചതെന്നാണ് അഫ്ഗാൻ അധികൃതരുടെ വിശദീകരണം. തിരിച്ചടിയിൽ പാക് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വക്താവ് ഇനായത്തുള്ള ഖ്വാരിസ്മി അറിയിച്ചു.

