Site iconSite icon Janayugom Online

പാക് ആക്രമണം; മൂന്ന് ക്രിക്കറ്റ് താരങ്ങളുൾപ്പടെ എട്ട് പേർ കൊ ല്ലപ്പെട്ടു

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങളുൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്താൻ. ഉർഗുണിൽ നിന്ന് ഷഹാറാണയിലേക്കുള്ള യാത്രക്കിടെയാണ് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പാകിസ്താൻ അതിർത്തിയായ പാകതികയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇവർ​ക്ക് നേരെ ആക്രമണമുണ്ടായത്. 

ഹാറൂൺ,കബീർ, സിബ്ഗബ്ത്തുള്ളി എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആക്രമണത്തിൽ മറ്റ് അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പാകിസ്ഥാനം ശ്രീലങ്കയും കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും അഫ്ഗാനിസ്താൻ പിന്മാറി.

ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് പാകിസ്താന്റേത് ഭീരത്വ ആക്രമണമാണെന്നും വിശേഷിപ്പിച്ചു. എന്നാല്‍, അഫ്ഗാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്ഥാന്‍ വ്യാപക ആക്രമണം നടത്തുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വ്യക്താക്കി. 

Exit mobile version