77കിലോ ഹെറോയിനുമായി പാകിസ്താനിൽ നിന്നുള്ള മീൻപിടുത്ത ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇൻഡ്യനും കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ് ബോട്ട് പിടികൂടിയത്.
400 കോടിയോളം രൂപ വിലമതിക്കുന്നതാണ് പടികൂടിയ ഹെറോയിൻ. പിടിയിലായ മീൻപിടുത്ത ബോട്ടിലുണ്ടായിരുന്ന ആറാളുകളും പിടിയിലായിട്ടുണ്ട്. പ്രതിരോധ വകുപ്പിന്‍റെ പി.ആർ.ഒ ഒരു ട്വീറ്റിലൂടെയാണ് ബോട്ട് പിടികൂടിയത് അറിയിച്ചത്. ‘അൽ ഹുസൈനി’ എന്ന് പേരുള്ള ബോട്ടാണ് പിടിയിലായത്.
english summary; Pak boat seized with Rs 400 crore worth of heroin
you may also like this video;