Site icon Janayugom Online

കശ്മീരില്‍ ആയുധങ്ങള്‍ വര്‍ഷിച്ച് പാക് ഡ്രോണ്‍

ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാന്‍ വര്‍ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. റൈഫിൾ, മൂന്ന് മാഗസിനുകൾ, 30 വെടിയുണ്ടകള്‍, ഒരു ടെലിസ്കോപ്പ് എന്നിവയാണ് സൗഞ്ജന ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. 

ഡ്രോണ്‍ പറക്കുന്ന ശബ്ദം കേട്ടതായി ഗ്രാമീണര്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ വ്യോമ സേനാ താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
eng­lish summary;Pak drone fires weapons in Kashmir
you may also like this video;

Exit mobile version