Site iconSite icon Janayugom Online

ഗുജറാത്ത് തീരത്ത് പാക് വെടിവയ്‌പ്; ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ- പാക് സമുദ്രാതിർത്തിയ്ക്ക് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്.

ENGLISH SUMMARY: Pak fire on Gujarat coast; Indi­an fish­er­man killed

YOU MAY ALSO LIKE THIS VIDEO

Exit mobile version