Site iconSite icon Janayugom Online

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

jawanjawan

ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമാക്കി വെടിവയ്പ് പാക് റെഞ്ചേഴ്സ് നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റ ജവാനാണ് വീരമൃത്യു വരിച്ചത്. പരുക്കേറ്റ ജവാനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജമ്മു അതിര്‍ത്തിയില്‍ പാക് റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്. ഇന്നലെ രാത്രി മുതല്‍ രാംഗഡിലെ വിവിധ സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടന്നതായി ബിഎസ്എഫ് വ്യക്തമാക്കി. രാത്രി 12 മണിയോടെ ആരംഭിച്ച വെടിവയ്പ് മണിക്കൂറുകള്‍ നീണ്ടതായും പിന്നീട് ഷെല്ലാക്രമണത്തിലേക്ക് നീങ്ങിയതായും ബിഎസ്എഫ് അറിയിച്ചു.

Eng­lish Sum­ma­ry: Pak fir­ing on the bor­der; BSF jawan martyred

You may also like this video

Exit mobile version