Site iconSite icon Janayugom Online

ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത് പാക് സേന; ജാഗ്രത നിര്‍ദ്ദേശം

ജമ്മുകശ്‌മീരിലെ നിയന്ത്രണ രേഖയില്‍ പാക് സേന പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം രാത്രിയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പാകിസ്ഥാന്‍ സേന വെടിനിർത്തൽ കരാർ ലംഘിച്ച് പലയിടത്തും വെടിവെപ്പ് നടക്കുന്നുണ്ട്. 

പാകിസ്ഥാന്‍ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്ഥാന്റെ വിരട്ടൽ വേണ്ടെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കുല്‍ഗാം പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് ഭീകരരെ പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് ധാരാളം ആയുധങ്ങളും പിടിച്ചെടുത്തു. അബ്‌ദുള്‍ സലാം ഭട്ടിന്‍റെ മകനായ ബിലാല്‍ അഹമ്മദ് ഭട്ട്, ഗുലാം മുഹമ്മദ് ഭട്ടിന്‍റെ മകന്‍ മുഹമ്മദ് ഇസ്‌മയില്‍ ഭട്ട് എന്നിവരെയാണ് പിടികൂടിയത്. ഖ്വയ്‌മോഹിലെ തോക്കെര്‍പോര സ്വദേശികളാണ് ഇരുവരും .

Exit mobile version