രാജസ്ഥാനിലെ ഇന്ത്യ‑പാക് അതിർത്തിയിൽ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഭാഗത്തേക്ക് കടയ്ക്കാൻ ശ്രമിക്കവെയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്‌പൂർ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടികൂടിയിരുന്നു. പൂർണം ഷാ എന്ന ജവാനെയാണ് അതിർത്തി കടന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്.
അതിർത്തി കടന്ന പാക് ജവാനെ പിടികൂടി

