Site iconSite icon Janayugom Online

പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യയില്‍ പോലും ആരും കൊല്ലപ്പെടുന്നില്ലെന്ന് പാക് മന്ത്രി

pakministerpakminister

ആരാധന നടത്തുന്നതിനിടെ ഇന്ത്യയില്‍ പോലും ആരും കൊല്ലപ്പെടുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാ­ജ ആസിഫ്. പെഷവാര്‍ ചാവേറാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ആസിഫിന്റെ പരാമര്‍ശം. പാക് പൊലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ക്കെതിരായ പ്രതികാര നടപടിയായിരുന്നു ആക്രമണമെന്ന് പൊലീസ് മേധാവി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.
ഇന്ത്യയിലോ, ഇസ്രയേലിലോ പോലും പ്രാർത്ഥനക്കിടെ ആരാധന നടത്തുന്നവർ കൊല്ലപ്പെട്ടിട്ടില്ല, പക്ഷേ അത് പാകിസ്ഥാനിൽ സംഭവിച്ചു, ദേശീയ അസംബ്ലിയില്‍ ആസിഫ് പറഞ്ഞു. 

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. പാകിസ്ഥാന് കാര്യങ്ങൾ നേരെയാക്കാനുള്ള സമയമായെന്നും അഭിപ്രായപ്പെട്ടു. 2010–2017 കാലയളവിലെ തീവ്രവാദങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു. ഈ യുദ്ധം പിപിപിയുടെ (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി) കാലത്ത് സ്വാത്തിൽ നിന്നാണ് ആ­രംഭിച്ചത്, പിഎംഎന്‍എല്‍-എ­ന്നിന്റെ (പാകിസ്ഥാൻ മുസ്ലിം ലീഗ്-എൻ) ഭരണകാലത്ത് ഇത് അ­വസാനിച്ചു, കറാച്ചി മുതൽ സ്വാത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു.
എന്നാൽ നി­ങ്ങൾ ഓർക്കുന്നുണ്ടായിരിക്കും, ഇതേ ഹാളിൽവച്ച് രണ്ടു വർഷം മുമ്പ് ഞങ്ങൾ രണ്ടോ, മൂന്നോ തവണ വ്യക്തമാക്കിയതാണ്, അന്ന് ഈ ആളുകൾക്കെതിരെ ചർച്ചകൾ നടത്താമെന്ന് വിശദമായി പ്രസ്താവിച്ചിരുന്നു. അവരെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും വ്യക്തമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു. 

നിരോധിത സംഘടന തെ­ഹ്‍രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്. പള്ളി ഇമാമും കൊല്ലപ്പെട്ടവരിൽപ്പെടും. ചാവേറിന്റേതെന്നു കരുതുന്ന തല കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 200 പേരെ ആശുപത്രിയിലെത്തിച്ചതിൽ നൂറോളം പേർ ചികിത്സയ്ക്കുശേഷം മടങ്ങി. മരിച്ചവരിൽ നിരവധി പൊലീസുകാരുണ്ടെന്നാണ് വിവരം. പൊലീസ് മേഖലയിലുള്ള പള്ളിയിൽ 400 പൊലീസുകാർ വരെ പ്രാർത്ഥനയ്ക്കെത്താറുണ്ട്. 

Eng­lish Sum­ma­ry: Pak min­is­ter says no one is killed even in India dur­ing prayers

You may also like this video

Exit mobile version