രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാക് ആക്രമണത്തിൽ പതിച്ച മിസൈലുകളും സ്ഫോടക വസ്തുക്കളുമാണ് നിർവീര്യമാക്കിയത്. അതിർത്തി പ്രദേശമായതിനാൽ ഗ്രാമവാസികളോട് ജാഗ്രത പുലർത്താൻ പൊലീസും സൈന്യവും ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ സ്ഥിതി ഏറെക്കുറെ സാധാരണമാണെങ്കിലും ചില സ്ഥലങ്ങളിൽ നിന്ന് വെടിയുണ്ടകളും സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തുന്നുണ്ടെന്ന് ജയ്സാൽമീർ എസ് പി സുധീർ വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ പിടികൂടിയിട്ടുണ്ട്.
ജയ്സാൽമീറിൽ പതിച്ച പാക് മിസൈലുകൾ നിർവീര്യമാക്കി

