Site iconSite icon Janayugom Online

ക്രിസ്ത്യൻ സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ല് ആക്രമണം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്ര​മണത്തിലാണ് സ്കൂൾ തകർന്നത്. രണ്ട് കുട്ടികൾ മരിക്കുകയും ഏഴ് പുരോഹിതർക്ക് പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരുക്കേല്‍ക്കുകയും ചെയ്തു. പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങളിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്താൻ‌ ഷെല്ല് ആക്രമണം ശക്തമാക്കിയത്. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമമെന്നും പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കി. ഗുരുദ്വാര ആക്രമിച്ചത് ഇന്ത്യയെന്നത് പാകിസ്താന്റെ നുണപ്രചരണമാണെന്നും വാർത്താസമ്മേളനത്തിൽ വിക്രം മിസ്രി പറഞ്ഞു. 

Exit mobile version