Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂറിനിടെ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദം അംഗീകരിച്ച് പാകിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂറിനിെടെ ഇന്ത്യയ്ക്കും,പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം അംഗീകരിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് താഹിര്‍ ആന്‍ഡ്രോഹിയാണ് ചൈനീസ് അവകാശവാദത്തെ അംഗീകിരിച്ച് രംഗത്ത് എത്തിയത്.ഓപ്പറേഷൻ സിന്ദൂർ നടന്ന മേയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ സംഘർഷം ലഘൂകരിക്കുന്നതിനായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് താഹിർ പറയുന്നത്. 

ഇന്ത്യയുമായും ചൈനീസ് വിദേശകാര്യ മന്ത്രാലയ അധികൃതർ ആശയവിനിമയം നടത്തിയിരുന്നുവെന്നും താഹിർ പറഞ്ഞു. ഇന്ത്യ‑പാക് സംഘർഷത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്നായിരുന്നു ഇന്ത്യ പറഞ്ഞിരുന്നത്. എന്നാൽ, ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ദിവസങ്ങൾക്കു മുമ്പ് രംഗത്തെത്തിയിരുന്നു. ചൈനയുടെ ഈ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. ഈ വാദമാണ് ഇപ്പോൾ പാകിസ്ഥാന്‍ അംഗീകരിച്ചിരിക്കുന്നത്. 

Exit mobile version