ജോലിക്കെത്തുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന വിചിത്ര ഉത്തരവിറക്കി പാകിസ്താനിലെ ദേശീയ വിമാനക്കമ്പിനിയായ പാകിസ്താന്‍ ഇന്റര്‍നാഷ്ണര്‍ എയര്‍ലൈന്‍സ് (പിഐഎ). ചില ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യാത്ര ചെയ്യുമ്പോഴും ഹോട്ടലില്‍ താമസിക്കുമ്പോഴും വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കുമ്പോഴും അശ്രദ്ധമായ വസ്ത്രം ധരിക്കുന്ന പ്രവണത ആശയങ്കയുളവാക്കുന്നതാണ്. ഇത്തരം വസ്ത്രധാരണ രീതികള്‍ കാഴ്ചക്കാരില്‍ അവമതിപ്പുണ്ടാക്കുമെന്നും ഇത് വ്യക്തികളെ മാത്രമല്ല എയര്‍ലൈന്‍സ് കമ്പനിയുടെ തന്നെ പ്രതിച്ഛായയെ ബാധിക്കുമെന്നും പിഐഎ ജനറല്‍ മാനേജര്‍ ആമിര്‍ ബാഷിര്‍ ജീവനക്കാര്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശ ഉത്തരവില്‍ പറയുന്നു.
യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്കാരത്തിനും ധാര്‍മികതയ്ക്കും അനുസൃതമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വസ്ത്ര ധാരണം കൃത്യമായ രീതിയിലാണോ എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
English Summary: Pakistan airlines’ order to cabin crew is ‘wear proper undergarments’
You may also like this video