Site iconSite icon Janayugom Online

വീണ്ടും ചൈനയോട് കടം ചോദിച്ച് പാകിസ്ഥാന്‍

വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയോട് പാകിസ്ഥാന്‍ വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളറാണ് (10 ബില്യൺ യുവാൻ) പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.

ചൈനയുമായുള്ള വ്യാപാര കരാർ പ്രകാരമുള്ള 30 ബില്യൺ യുവാൻ ഇതിനോടകം പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്നു. ഐഎംഎഫ് – ലോകബാങ്ക് യോഗത്തിനിടെ ചൈനയുടെയും പാക്കിസ്ഥാൻ്റെയും ധനകാര്യമന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തി. പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യൺ യുവാനായി ഉയർത്തണമെന്നാണ് പാക്കിസ്ഥാൻ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈന ഇതിന് തയ്യാറായാൽ പാക്കിസ്ഥാന് 5.7 ബില്യൺ ഡോളർ സഹായം ലഭിക്കും. ഇതാദ്യമായല്ല വായ്പാ പരിധി ഉയർത്താൻ ചൈനയോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ചോദിച്ചപ്പോഴൊന്നും ചൈന വായ്പാ പരിധി ഉയർത്തിയിട്ടുമില്ല. 

Exit mobile version