പതിനൊന്ന് വർഷത്തിനുശേഷം ആദ്യമായി ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് പറന്ന വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. ശ്രീനഗറിൽ നിന്നുള്ള യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്റെ നീക്കം.
പാക് വ്യോമപാത ഉപയോഗിക്കാതെ ഉദയ്പുർ, അഹമ്മദാബാദ്, ഒമാൻ വഴിയാണ് വിമാനങ്ങൾക്ക് ഷാർജയിലെത്താനാവുക. ഇത് ഒരു മണിക്കൂർ അധികയാത്രയാണെന്നും ചെലവേറുമെന്നും അതികൃധര്‍ വ്യക്തമാക്കി. പാക് നടപടി ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
2009ൽ ശ്രീനഗർ–ദുബായ് വിമാന സർവീസിനോടും പാകിസ്ഥാൻ ഇതാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 23ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ശ്രീനഗർ– ഷാർജ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
english summary:Pakistan bans flight from Srinagar to Sharjah
you may also like this video