Site iconSite icon Janayugom Online

അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; 130 താലിബാന്‍ സൈനികരെ വധിച്ചു

അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 130-ലധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ അഫ്ഗാന്‍ സേന തിരിച്ചടിച്ചു. 19 പാക് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു.
ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരാണെന്നു പാകിസ്ഥാന്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്‍ തിരിച്ചടി. ക്ഷമനശിച്ചെന്നും, തുറന്ന യുദ്ധത്തിലേക്ക് പോകുകയാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 

ആക്രമണത്തില്‍ കുറഞ്ഞത് 133 അഫ്ഗാന്‍ താലിബാന്‍ സൈനീകര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരാവകാശ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു. കാബൂള്‍, പക്തിയ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം, കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അഫ്ഗാന്‍ താലിബാന്‍ ഭരണകൂടത്തിന്റെ 27 പോസ്റ്റുകള്‍ നശിപ്പിച്ചെുന്നും ഒമ്പത് പോസ്റ്റുകള്‍ പിടിച്ചെടുത്തുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്.

Exit mobile version