Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനെതിരെ ഭീക്ഷണിയുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

പാകിസ്ഥാനെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ അഫ്ഗാനിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാന്റെ ഉള്ളിൽ കയറി ആക്രമിക്കുമെന്ന് അദ്ദേഹം ഭീക്ഷണിപ്പെടുത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടമാണ് പാക്കിസ്ഥാനിലെ ആക്രമണങ്ങൾക്ക് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്‌ലാമാബാദിലും തെക്കൻ വസീരിസ്ഥാനിലും ചാവേർ ആക്രമണം നടന്നിരുന്നു. 

അഫ്ഗാനിസ്ഥാനെതിരെ അതിർത്തി കടന്നുള്ള ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ആക്രമണത്തെ അപലപിച്ചുള്ള താലിബാന്റെ പ്രസ്താവന ആത്മാർഥതയില്ലാത്തതാണെന്നും അഫ്ഗാൻ താലിബാന്റെ തണലിൽ കഴിയുന്നവരാണെന്നും പാക്കിസ്ഥാനെതിരെ നിരന്തരം ആക്രമണം നടത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ഒരു ആക്രമണത്തിനും തുടക്കമിടില്ല. എന്നാൽ ഒരു ആക്രമണത്തിനും മറുപടി കൊടുക്കാതെയുമിരിക്കില്ല. ശക്തമായി തിരിച്ചടി നൽകും എന്ന് ഖ്വാജ ആസിഫ് പറയുകയായിരുന്നു. 

Exit mobile version