Site icon Janayugom Online

പൂഞ്ചിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ: ഇന്ത്യൻ സൈന്യം വെടിയുതിർത്തു

army

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ ലക്ഷ്യമാക്കി സൈനികർ വെടിയുതിര്‍ത്തു. രണ്ട് തവണ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാത്രിയോടെയാണ് ഇന്ത്യൻ അതിര്‍ത്തി പ്രദേശത്ത് ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അൽപനേരത്തിനുശേഷം ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മെന്ദറിലെ നർ മാൻകോട്ട് മേഖലയിൽ വച്ചാണ് ഡ്രോണിന്റെ നീക്കം ശ്രദ്ധയില്‍പ്പെട്ടതെന്നും നിയന്ത്രണരേഖയിൽ കാവൽ നിൽക്കുന്ന സൈന്യം മൂന്ന് റൗണ്ട് വെടിവെച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ സേനയുടെ വെടിവയ്പിനെ തുടർന്ന് ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങി. പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മയക്കുമരുന്നോ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഉപേക്ഷിക്കാൻ അതിർത്തിക്കപ്പുറത്ത് നിന്ന് പറക്കുന്ന ഡ്രോണുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ജമ്മു കശ്മീർ പൊലീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: Pak­istan drone near LoC in Poonch: Indi­an army fired

You may also like this video

Exit mobile version