Site iconSite icon Janayugom Online

കൊച്ചിയിൽ മയക്കുമരുന്നു പിടിച്ചെടുത്ത സംഭവത്തിൽ പാകിസ്ഥാൻ ബന്ധം

കേരള ലക്ഷദ്വീപ് തീരത്ത് കഴിഞ്ഞ ദിവസം മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പാകിസ്ഥാൻ ബന്ധമെന്ന് റിപ്പോര്‍ട്ട്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന വേട്ടയാണ് ഇത്. 1526കോടി വിലമതിക്കുന്ന 218കിലോ ഹെറോയിനാണ് കേരള ലക്ഷദ്വീപ് തീരത്ത് നിന്ന് പിടികൂടിയത്.

പാകിസ്ഥാനിൽ നിന്ന് അറബിക്കടലിലൂടെ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 20 പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ആദ്യ നാല് പ്രതികൾക്ക് പാകിസ്ഥാൻ ഉൾപ്പെട്ട അന്താരാഷ്ട്ര ശൃംഘലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.

Eng­lish sum­ma­ry; Pak­istan linked to drug seizure in Kochi

You may also like this video;

Exit mobile version