Site iconSite icon Janayugom Online

പബ്‍ജി കളിച്ച് കൗമാരക്കാരന്‍ കൊ ലപ്പെടുത്തിയത് സ്വന്തം കുടുംബാംഗങ്ങളെ; ഗെയിം നിരോധിക്കാനൊരുങ്ങി പാകിസ്ഥാന്‍

പബ്‍ജി ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്ന് ഗെയിമിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ് .തുടര്‍ച്ചയായി ഗെയിം കളിച്ചത് തന്നെ അക്രമാസക്തനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നതെന്നും പ്രതിയായ 18കാരന്‍ അലി സെയ്ന്‍ സമ്മതിച്ചതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

ജനുവരി 18നാണ് അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയും അലി സെയ്ന്‍ കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇതെന്നും ഗെയിം നിരോധിക്കുന്നതിനായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായും പൊലീസ് അറിയിച്ചു. ഗെയിമില്‍ സംഭവിക്കുന്നത് പോലെ, വെടിവെച്ച് കൊന്നാലും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ചിന്തയിലാണ് സെയ്ന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നതെന്ന് പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. ഗെയിമിലെ അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ടെലികോം അതോറിറ്റി നേരത്തെ പബ്‍ജി താല്‍ക്കാലികമായി നിരോധിച്ചിരുന്നു. നിലവില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പബ്‍ജിക്ക് നിരോധനമുണ്ട്.

ENGLISH SUMMARY:Pakistan ready to ban PUBG game
You may also like this video

Exit mobile version