പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രസ്താവനകളിൽ ശക്തമായ പ്രതികരണമറിയിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണിയുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ട് നേതാവായ ഷാസിയ മാരിയാണ് ആണവായുധ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ പക്കലും ആണവായുധമുണ്ടെന്ന കാര്യം മറക്കരുതെന്നും ആവശ്യം വന്നാല്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് ബിലാവലിലെ പിന്തുണച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കും നരേന്ദ്ര മോഡിക്കുമെതിരെ രൂക്ഷ പരാമര്‍ശങ്ങളായിരുന്നു ബിലാവല്‍ ഭൂട്ടോ നടത്തിയത്. ലോകം പാകിസ്ഥാനെ കാണുന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമായിട്ടാണെന്നും ആ പ്രതിച്ഛായ മാറ്റണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞതിനോടാണ് ബിലാവല്‍ പ്രതികരണം നടത്തിയത്. ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം. പാകിസ്ഥാൻ വീണ്ടും തരംതാഴുന്നതിന്റെ ലക്ഷണമാണ് ബിലാവൽ ഭൂട്ടോയുടെ പരാമർശമെന്നും ഭൂട്ടോയുടേത് സംസ്കാര ശൂന്യമായ പൊട്ടിത്തെറിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഐക്യരാഷ്ട്ര സംഘടനയിലടക്കം ബിലാവല്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. ബിലാവലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ബിലാവലിന്റെ തല കൊയ്യുന്നവര്‍ക്ക് രണ്ട് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് മനുപാല്‍ ബന്‍സാല്‍ രംഗത്തെത്തിയിരുന്നു.
English Summary:Pakistan threatened India with nuclear weapons
You may also like this video