Site iconSite icon Janayugom Online

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറി പാകിസ്താൻ; ഇന്നത്തെ പാക് — യുഎഇ മത്സരം ഉപേക്ഷിച്ചു

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറി പാകിസ്താൻ. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചിരുന്നു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തിൽ ഐസിസിയും ഉറച്ചു നിൽക്കുകയാണ്. ഇതോടെയാണ് പാകിസ്ഥാന്റെ പിന്‍മാറ്റം. ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

നിലവിൽ പാകിസ്താൻ ടീം ഹോട്ടലിൽ തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ പാകിസ്താൻ പുറത്താകും. ഇതോടെ യുഎഇ സൂപ്പര്‍ ഫോറിലെത്തും.പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആൻഡി പൈക്രോഫ്റ്റ് സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. പൈക്രോഫ്റ്റാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതെങ്കിൽ കളിക്കില്ലെന്നാണ് പാകിസ്താൻ ടീമിന്റെ നിലപാട്. നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. 

Exit mobile version