Site icon Janayugom Online

പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്മാറുന്നു !

പാകിസ്ഥാന്‍ വേദിയാകുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അലോചിക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ ഇന്ത്യ കളിക്കില്ലെന്നറിയിച്ചതോടെ ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ കൊണ്ടു വരികയായിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ചാകും നടക്കുക. 13 മത്സരങ്ങളില്‍ നാലെണ്ണം മാത്രമേ പാകിസ്ഥാനില്‍ നടക്കൂ. എന്നാൽ പിസിബി തലവനായി സാക്ക അഷറഫ് ചുമതലയേറ്റതോടെ അവർ തീരുമാനം മാറ്റി. പാകിസ്ഥാനില്‍ കൂടുതല്‍ മത്സരങ്ങള്‍ വേണമെന്ന് പിസിബി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടും.

ഇതോടെ ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലായി. ഏഷ്യാകപ്പിന്റെ കാര്യത്തിൽ പാകിസ്ഥാൻ സർക്കാർ സമ്മർദം ചെലുത്തിയതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റി. ഇന്ത്യ ഏഷ്യാകപ്പ് കളിക്കാൻ പാകിസ്ഥാനിലേക്കു പോയില്ലെങ്കിൽ, പാകിസ്ഥാൻ ടീമിനെ ഇന്ത്യയിലേക്ക് ലോകകപ്പിന് അയയ്ക്കില്ലെന്ന് പാക് സർക്കാർ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐ ഉറച്ച നിലപാട് എടുത്തപ്പോള്‍ പിസിബിയുടെ മുന്‍ ചെയര്‍മാന്‍ നെജാം സേഥിയാണ് ഹൈബ്രിഡ് മോഡല്‍ നിര്‍ദേശിച്ചത്. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളാണ് ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നത്. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. 

Eng­lish Summary:Pakistan with­draws from the Asia Cup!
You may also like this video

Exit mobile version