Site iconSite icon Janayugom Online

പാകിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ വീടിന് നേരെ വെടിവയ്പ്പ്

പാകിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ വീടിന് നേരെ വെടിവയ്പ്പ്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര്‍ ജില്ലയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാമ് റിപ്പോര്‍ട്ട്. നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മത്സരിക്കുകയാണ് നസീം. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനാല്‍ താരം റാവല്‍പിണ്ടിയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമം നടന്ന വീട്ടില്‍ നസീമിന്റെ ബന്ധുകളാണ് തമസിക്കുന്നത്. അക്രമികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വീടിനും പരിസരത്തും സുരക്ഷ സേനകളെ വിന്യസിപ്പിച്ചതായും വ്യക്തമാക്കി. 

പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ കോടതി പരിസരത്തുണ്ടായ ശക്തമായ സ്ഫോടനത്തിന് പിന്നാലെയാണ് ഈ അക്രമണം നടന്നത്. 12 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 

Exit mobile version